കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ 55 ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ

2020-06-30 By Admin

കൊല്ലം: കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാരുള്‍പ്പെടെ 55 ആശുപത്രി ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളെ പരിചരിച്ച മകള്‍ക്കും ഇന്നലെ വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചു. നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 20 ലധികം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. ഓര്‍മ്മക്കുറവ് നേരിടുന്ന കായംകുളം സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്‌ക്കരമാണെന്നാണ് വിവരം. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ആരംഭിച്ചതായും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുള്ളതായും ഡോക്ടര്‍മാര്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നും കായംകുളത്തേക്ക് പച്ചക്കറിയുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ വഴി രോഗം വന്നുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||