ആത്മഹത്യ ചെയ്തയാൾക്ക് കോവിഡ്: 7 പോലീസുകാർ നിരീക്ഷണത്തിൽ

2020-06-29 By Admin

കോഴിക്കോട്: രണ്ട് ദിവസം മുമ്പ് വീട്ടില്‍ ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ. അടക്കമുള്ള ഏഴ് പേരാണ് നിരീക്ഷണത്തില്‍ പോയത്. 27ന് ഉച്ചയ്ക്ക് ആയിരുന്നു വെള്ളയില്‍ കുന്നുമ്മലില്‍ ചന്ദ്രന്‍(68) എന്നയാള്‍ കുടുംബപ്രശ്നത്തെ തുടര്‍ന്ന് ആത്മഹത്യ ചെയതത്. പി.ടി. ഉഷ റോഡിലെ ഒരു ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇദ്ദേഹം. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇയാളുടെ ഫലം ഇന്നാണ് വന്നത്. ഫലം പോസിറ്റീവായതോടെയാണ് പോലീസുകാരോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടത്. അതേസമയം മരിച്ചയാള്‍ക്ക് രോഗം ബാധിച്ച ഉറവിടം ഏതെന്ന് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയില്‍നിന്നും മറ്റും ചിലര്‍ എത്തിയിട്ടുണ്ടായിരുന്നു. ഇവിടെനിന്നാവാം രോഗം പിടിപെട്ടത് എന്നാണ് കരുതപ്പെടുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||