2020-06-29 By Admin
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവ വഴി പരീക്ഷ ഫലം അറിയാം. www.result.kite.kerala.gov.in എന്ന പ്രത്യേക പോര്‍ട്ടല്‍ വഴിയും സഫലം 2020 എന്ന മൊബൈല്‍ ആപ് വഴിയും എസ്എസ്എല്‍സി ഫലമറിയാന്‍ കേരള ഇന്‍ഫ്രാസട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയതായി കൈറ്റ് അധികൃതര്‍ അറിയിച്ചു. ഓരോ വിദ്യാര്‍ഥിയുടെയും ഫലത്തിന് പുറമേ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും റിസല്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. പരീക്ഷകള്‍ മാര്‍ച്ച് 10നു ആരംഭിച്ചെങ്കിലും പിന്നീട് കോവിഡ് മൂലം മാര്‍ച്ച് 19 വരെ നിര്‍ത്തിവക്കുകയായിരുന്നു. പിന്നീട് മെയ് 26 മുതല്‍ 30 വരെ നടത്തുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.