ആനാട് പഞ്ചായത്തിൽ കൃഷിയുറപ്പ് സേന രൂപീകരിച്ചു

2020-06-29 By Admin

ദിവസ ജോലികൾക്കായി നിങ്ങൾ പണിക്കാരെ അന്വേഷിക്കുകയാണോ? എന്നാൽ ഇനി ബുദ്ധിമുട്ടേണ്ട. ആനാട് പഞ്ചായത്തിന് കീഴിൽ സഹായി സംഘം തയ്യാർ. വെട്ടാനും, പച്ചക്കറിനടാനും, ചക്ക പറിക്കാനും, നെല്ലിറക്കാനും, മരുന്ന് തളിക്കലും ഉൾപ്പെടെ മണിക്കൂർ ശമ്പളത്തിൽ ജോലി ചെയ്യാൻ ഒരു സഹായി സംഘം ആനാട് ഗ്രാമപ്പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ തല ഇക്കോ ഷോപ്പിൽ സജ്ജമായി. കൃഷിപ്പണിക്ക് എവിടെയും എപ്പോഴും എന്നതാണ് കൃഷിയുറപ്പ് സേനയുടെ മുദ്രാവാക്യം. വർഷങ്ങളായി തെങ്ങ് കയറ്റവും കൃഷിപ്പണികളും ശീലമാക്കിയ കോമളന്റെ നേതൃത്വത്തിലാണ് ആദ്യ പത്തംഗ കൃഷി സേന ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ആനാട് സുരേഷിന്റെ നേതൃത്വത്തിൽ രൂപീകൃതമായത്. കുരുമുളക് തൈ ഉല്പാദക വിദഗ്ദ്ധൻ കല്ലടക്കുന്ന് ബാബുവാണ് കൃഷി സഹായി കോഓർഡിനേറ്റർ. തൊഴിൽ സാധ്യത കണക്കിലെടുത്ത് കൂടുതൽ ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും, ഗ്രാമപ്പഞ്ചായത്ത് എറ്റെടുത്തിരിക്കുന്ന മുപ്പതേക്കർ തരിശുഭൂമി കൃഷിക്കുൾപ്പെടെ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് പ്രസിഡണ്ട് അറിയിച്ചു. കൃഷി ഭവന്റെ മാർഗനിർദ്ദേശത്തിലായിരിക്കും ടീം പ്രവർത്തിക്കുക. ഒന്നാം ഘട്ട ടീമിന് താഴ്ന്നമല അബ്ദുൾ നിസാറിന്റെ രണ്ടേക്കർ തരിശുഭൂമി കൃഷിയിടത്തിൽ വച്ച് ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഔദ്യോഗികമായിമൺവെട്ടി കൈമാറി കൃഷിയുറപ്പ് സേന ഉദ്ഘാടനം ചെയ്തു. തൊഴിലാവശ്യമുള്ളവരും തൊഴിലാളികളെ വേണ്ടവരും ഗ്രാമപ്പഞ്ചായത്ത് ഇക്കോഷോപ്പിൽ പേരുകൾ രജിസ്റ്റർ ചെയ്യണം.  വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആറാംപള്ളി വിജയരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അക്ബര്‍ ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എല്ലാ പഞ്ചായത്തുകൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണ് ഇതെന്നും വർധിച്ചു വരുന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരവും തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിലും കൂലിയും ഇതുവഴി ലഭ്യമാകുമെന്നും  പഞ്ചായത്ത് പ്രസിഡന്റ് ആൻഡ് സുരേഷ് പറഞ്ഞു. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||