ഞായറാഴ്ച്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ ഒഴിവാക്കി

2020-06-27 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഞായറാഴ്ച്ചകളിൽ സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അതേസമയം, ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലോക്ക് ഡൗണിനു കേന്ദ്ര സർക്കാർ നേരത്തെ ഇളവ് നൽകിയിരുന്നെങ്കിലും ഞായറാഴ്ച്ച സംസ്ഥാന സർക്കാർ സമ്പൂർണ്ണ ലോക്ക്ഡൗൺ ആയി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നൂറ് കടക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നത് രോഗ വ്യാപന തോത് വീണ്ടും ഉയരാൻ കാരണമാകും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||