ബ്ലാക്ക് മെയിലിംഗ് കേസ്: മുഖ്യ പ്രതി പിടിയിൽ

2020-06-27 By Admin

കൊച്ചി: നടി ഷംന കാസിമിനെതിരായ ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രധാന പ്രതി പിടിയിൽ. പാലക്കാട് സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ പാലക്കാട്ടു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇതോടെ ബ്ലാക്ക് മെയിലിംഗ് കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. മുഖ്യ പ്രതി ഷെരീഫിനെ കൂടാതെ റഫീഖ്, രമേശ്, ശരത്ത്, അഷ്‌റഫ്, അബൂബക്കർ, അബ്ദുൽ സലാം എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. ഷെരീഫിനെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. മറ്റുള്ള പ്രതികളെ നാല് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. ഷംനയുടെ മാതാവ് നൽകിയ പരാതിപ്രകാരമാണ് അറസ്റ്റ്. ഷംനക്ക് വിവാഹാലോചനയുമായി വന്നവർ ഒരാഴ്ച്ച കൊണ്ട് കുടുംബവുമായി എടുത്തതെന്നും ശേഷം ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷംനയുടെ മാതാവ് പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||