2020-06-27 By Admin
കാസർകോട്: ചക്ക തലയിൽ വീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട് ഏഴാം മൈൽ മുക്കുഴി കരിയത്തെ റോബിൻ തോമസ് (42) ആണ് മരിച്ചത്. നേരത്തെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചക്ക തലയിൽ വീണു ആശുപത്രിയിൽ അഡ്മിറ്റാകുന്ന സമയത്താണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ഏറെ ചർച്ചക്ക് വഴിവെച്ചിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ രണ്ടാമത്തെ ഫലം നെഗറ്റിവ് ആയി. രണ്ടാഴ്ച്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. മെയ് 19 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.