ഡിടിഎച്ച് കേബിൾ ബില്ലുകളുടെ കൃത്യമായ വിവരം ഉപഭോക്താവിന് നൽകാൻ ട്രായി ആപ്പ് പുറത്തിറക്കി

2020-06-27 By Admin

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഡിടിഎച്ച് കേബിള്‍ സേവന ദാതാക്കളുടെ നിരക്കുകള്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നതിന് ട്രായി ചാനല്‍ സെലക്ടര്‍ ആപ്പ് പുറത്തിറങ്ങി. പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോക്താവിന് അയാളുടെ ഡിടിഎച്ച്, കേബിള്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാം. അതിന് ശേഷം സബ്‌സ്‌ക്രിപ്ഷന്‍ ഐഡിയോ റജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറോവച്ച് റജിസ്ട്രര്‍ ചെയ്യാം. ലഭിക്കുന്ന ഒടിപി വച്ച് നിങ്ങളുടെ പേജില്‍ എത്താം. ഇവിടെ നിങ്ങള്‍ ഉപയോഗിക്കുന്ന ഇപ്പോഴത്തെ പാക്കിന്റെ മൂല്യവും അതിന് ഈടാക്കാവുന്ന തുകയും കാണാം. ഒപ്പം പുതിയ ചാനലുകള്‍, പുതിയ പാക്കേജുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എത്ര തുകയാകും എന്ന് ആപ്പ് വ്യക്തമാക്കി തരും. രാജ്യത്തെ വിവിധ ഡിടിഎച്ച് കേബിള്‍ ഓപ്പറേറ്റര്‍മാരായ ടാറ്റ സ്‌കൈ, എയര്‍ടെല്‍, ഡിഷ് ടിവി, ഡി2എച്ച്, ഹാത്ത്വേ ഡിജിറ്റല്‍, സിറ്റി നെറ്റ് വർക്ക് , ഏഷ്യാനെറ്റ് ഡിജിറ്റല്‍, ഇന്‍ ഡിജിറ്റല്‍ എന്നിവയുടെ നിരക്കുകളും ആപ്പില്‍ ഉള്‍പ്പെടുന്നുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||