പരിയാരത്ത് ക്വാറന്റൈനിൽ നിന്ന് മുങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു

2020-06-26 By Admin

പരിയാരം: കണ്ണൂരിൽ ക്വാറന്റൈനിൽ ആയിരിക്കെ പുറത്തിറങ്ങി കറങ്ങി നടന്ന മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം മുക്കുന്ന് സ്വദേശിയായ അൻപത്തിരണ്ടുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയിൽ നിന്നെത്തിയ ഇയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ബൈക്ക് പട്രോൾ സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ കറങ്ങി നടക്കുന്ന ഇയാളെ കണ്ടെത്തുകയായിരുന്നു. പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം ഇയാൾക്കെതിരെ കേസ്സെടുത്തു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||