മുൻ‌കൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു

2020-06-26 By Admin

കൊച്ചി: നഗ്ന ശരീരത്തിൽ പ്രായ പൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയെ ബോധിപ്പിച്ചു. ബാലാവകാശ കമ്മീഷനാണ് രഹ്ന ഫാത്തിമക്കെതിരെ കേസ്സെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം വ്യാഴാഴ്ച്ച ഇവരുടെ കൊച്ചിയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി ലാപ് ടോപ്, പെയിന്റ് ചെയ്യാൻ ഉപയോഗിച്ച ബ്രഷ്, ചായം എന്നിവ പിടിച്ചെടുത്തു. പോലീസ് എത്തിയപ്പോൾ ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കോടിന് പോയിരിക്കുകയാണെന്നാണ് ഭർത്താവ് അറിയിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||