2020-06-26 By Admin
കോഴിക്കോട്: വടകരയിൽ ക്വാറന്റൈനിൽ കഴിയുന്ന യുവാവിന് നേരെ ആക്രമണം. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. അരിയാൽകൂത്തായ സ്വദേശി ലിജീഷിനെയാണ് മൂന്നംഗ മുഖം മൂടി സംഘം ആക്രമിച്ചത്. കത്തി കൊണ്ടുള്ള ആക്രമണം തടുക്കാൻ ശ്രമിക്കുന്നതിനിടെ ലിജീഷിന് മുറിവേറ്റു. കഴിഞ്ഞയാഴ്ച്ച ബഹറിനിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു ലിജീഷ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.