2020-06-26 By Admin
ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോൺസൻ ആൻഡ് ജോൺസൻ കമ്പനിക്ക് യു.എസ് കോടതി 200 കോടി രൂപ നഷ്ടപരിഹാരം ചുമത്തി. ഏറെ പ്രചാരമുള്ള ജോൺസൻ ആൻഡ് ജോൺസന്റെ ടാൽക്കം പൗഡർ അണ്ഡാശയ കാന്‍സറിന് കാരണമാകുന്നു എന്നാണ് കണ്ടെത്തിയത്. മിസോറി അപ്പീല്‍ കോടതിയാണ് 2018 ജൂലൈയില്‍ ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ്‍ തുക 2.12 ബില്യണ്‍ ആയി കുറച്ച് കേസില്‍ വിധി പൂര്‍ത്തിയാക്കിയത്. കേസിലെ വാദികള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഉള്‍പ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് തുകയില്‍ ഇളവ് നല്‍കിയത്. അതെ സമയം അറിഞ്ഞു കൊണ്ട് കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടക്കമുള്ളവ ഉത്പന്നങ്ങളിലൂടെ ഉപഭോക്താക്കൾക്ക് വിറ്റഴിച്ച കുറ്റം കോടതി ഗൗരവകരമായി തന്നെ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതികള്‍ വലിയ കക്ഷികളായതിനാല്‍ തന്നെ വലിയ തുക നല്‍കണമെന്ന് കോടതി നിരീക്ഷിച്ചു.