അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത ജീവനൊടുക്കി

2020-06-25 By Admin

കൊല്ലം: കൊല്ലത്ത് അമൃതപുരിയിലെ അമൃതാനന്ദമയി മഠത്തിന്റെ 11 ആം നിലയില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് മരിച്ചത്.ബുധനാഴ്ച്ച രാത്രി എട്ടരയോടെയാണ് ഇവര്‍ മഠത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതര്‍ പ്രതികരിച്ചു. ഉച്ചയ്ക്കും ഇവര്‍ താഴേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത്. ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||