നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയുടെ സ്ഥലം മാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

2020-06-24 By Admin

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലം മാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. ജഡ്ജിയായ ഹണി എം. വർഗീസിന്റെ സ്ഥലം മാറ്റ ഉത്തരവാണ് മരവിപ്പിച്ചത്. കോഴിക്കോട് പോക്സോ കോടതിയിലേക്കായിരുന്നു ഇവരെ സ്ഥലം മാറ്റിയത്. അടുത്ത മാസം ഒന്നിന് കോഴിക്കോട് പോക്സോ കോടതിയിൽ ചുമതല ഏൽക്കണമെന്നായിരുന്നു ഉത്തരവ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടിയെ ആക്രമിച്ച കേസ് വനിതാ ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക കോടതിയിൽ വാദം ആരംഭിച്ചത്. ഇനി ഈ കേസിന്റെ വിചാരണക്ക് ശേഷമായിരിക്കും സ്ഥലം മാറ്റ ഉത്തരവ് പ്രാബല്യത്തിലാവുക.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||