ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ളോസ് ചെയ്തു

2020-06-24 By Admin

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 561.45 പോയന്റ് നഷ്ടത്തില്‍ 34868.98ലും നിഫ്റ്റി 165.70 പോയന്റ് താഴ്ന്ന് 10,305.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1245 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1429 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികള്‍ക്ക് മാറ്റമില്ല.എസ്ബിഐ,ഇന്‍ഡസിന്റ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്,ഹിന്‍ഡാല്‍കോ, സിപ്ല, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി,സണ്‍ ഫാര്‍മ,തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.ടെക് മഹീന്ദ്ര,ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്,ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം, ഫാര്‍മ ഓഹരികള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||