2020-06-23 By Admin
ആനാട്: ഒരു കൈയിൽ ഞാറ്റുവേല വിളംബംര വിളയായ കുരുമുളകും, മറുകൈയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും മരച്ചീനിക്കമ്പുമേന്തി ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ പഞ്ചായത്തിലെ തരിശുഭൂമി കൃഷി ഉദ്ഘാടനം ചെയ്തു. ഞാറ്റുവേല സന്ദേശം അറിയിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് അധ്യക്ഷ്യത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ആറാംപള്ളി വിജയരാജ്, അക്ബർ ഷാൻ എന്നിവർ ആശംസകളർപ്പിച്ചു. മന്നൂർ കോണത്തിനിപ്പുറം ആറാംപള്ളിയിൽ അബ്ദുൾ നിസാറിന്‍റെ രണ്ടര ഏക്കർ തരിശുഭൂമിയിലാണ് ജില്ലാ പഞ്ചായത്തിന്റെ തരിശു സ്ഥലം പദ്ധതി മുൻനിർത്തിയുള്ള കൃഷി ആരംഭിച്ചത്. കൃഷി അസിസ്സ്റ്റൻറ് ആനന്ദ്, നാഗച്ചേരി റഹീം തുടങ്ങിയവർ പങ്കെടുത്തു. 30 ഹെക്റ്റർ തരിശുഭൂമി സുഭിക്ഷ കേരളം ലക്ഷ്യം മുൻനിർത്തി കൃഷിക്കു തയ്യാറെടുക്കുന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് അറിയിച്ചു.