2020-06-23 By Admin
ഇസ്ലാമബാദ്: പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരങ്ങളായ ശബദ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്കും കഴിഞ്ഞ വർഷത്തെ അണ്ടർ -19 ലോകകപ്പ് കളിച്ച ബാറ്റ്സ്മാൻ ഹൈദർ അലിക്കും കോവിഡ് സ്ഥിരീകരിച്ചതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. വാർത്താ കുറിപ്പിലൂടെയാണ് ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മുന്‍ താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.റാവല്‍പിണ്ടിയില്‍ ഞായറാഴ്ചയാണ് താരങ്ങളുടെ സ്രവപരിശോധന നടത്തിയത്. പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ആണ് പരിശോധന നടത്തിയത്. ഈ താരങ്ങളോട് നിരീക്ഷണത്തില്‍ പോവാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഇമാദ് വാസിം, ഉസ്മാന്‍ ഷിന്‍വാരി എന്നിവര്‍ക്കും പരിശോധന നടത്തിയെങ്കിലും ഇരുവരുടെയും റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു.