കോഴിക്കോട് മുൻ മേയർ യു.ടി.രാജൻ (70) അന്തരിച്ചു

2020-06-23 By Admin

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മുൻ മേയർ യു.ടി. രാജൻ (70) അന്തരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. അഭിഭാഷകൻ, രാഷ്ട്രീയ നേതാവ് , സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ യു.ടി അപ്പുവൈദ്യരുടെയും ചിരുതക്കുട്ടിയുടെയും മകനാണ് യു.ടി.രാജൻ. 1990 ഫെബ്രുവരി അഞ്ചിന് അദ്ദേഹം കോഴിക്കോട് മേയറായി.കോർപ്പറേഷൻ കൗൺസിലിൽ ഇടതുമുന്നണി അധികാരം നേടിയപ്പോൾ ധാരണയനുസരിച്ച് കോൺഗ്രസ്സ് എസ്സിന് മേയർ പദവി ലഭിച്ചപ്പോഴാണ് രാജൻ കോർപറേഷൻ മേയറായത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||