കോവിഡ്: തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ

2020-06-22 By Admin

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ആശങ്കയെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ജില്ലയിലെ ആശുപത്രികളിൽ സന്ദർശകരെ നിരോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളിൽ 10 പേർ കൂടാൻ പാടില്ല. സർക്കാർ പരിപാടികളിൽ 20 പേരെ പാടുള്ളു. ടാക്സി വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഡ്രൈവറുടെ പേരും വാഹന നമ്പറും കുറിച്ചെടുക്കണം. നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾ അടപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തിലും ഒരു ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ കേന്ദ്രം ഒരുക്കണം. അടുത്ത ബന്ധുക്കളുടെ ഒഴികെയുള്ള കല്യാണങ്ങൾ, മരണം എന്നിവയിൽ എം.എൽ.എ മാർ പങ്കെടുക്കില്ല. ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||