2020-06-22 By Admin
കൊച്ചി: റിക്കാർഡുകൾ തിരുത്തി സ്വർണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമെന്ന പുതിയ ഉയരങ്ങളിലെത്തി. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണം പുതിയ ഉയരങ്ങളിലേക്ക് പോകുന്നത്. നിലവിൽ പണിക്കൂലിയും മറ്റ് ചെലവുകളും ചേർത്ത് ഒരു പവൻ സ്വർണം വാങ്ങാൻ 40,000 രൂപയോളം ചെലവാകും. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളായ ഇന്ത്യയും ചൈനയും അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനാലാണ് സ്വർണത്തിന് വില വർധിക്കുന്നത്. നിക്ഷേപകർ ഇനിയും വിശ്വാസം അർപ്പിച്ചാൽ വില ഇനിയും കൂടാൻ സാധ്യതയുണ്ട്.