മുല്ലപ്പള്ളിയുടെ വിവാദ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് കെ.കെ.ശൈലജ

2020-06-22 By Admin

തിരുവനന്തപുരം:തനിക്കെതിരെയുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോയെന്നും മന്ത്രി പറഞ്ഞു. നിപ രാജകുമാരി എന്നു പേരെടുത്തശേഷം കോവിഡ് റാണിയാകാനാണ് മന്ത്രി കെ.കെ. ശൈലജ ശ്രമിക്കുന്നതെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തില്‍ ഇടത് നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുല്ലപ്പളളിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ച്ചിരുന്നു.അതേസമയം, താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് മുല്ലപ്പള്ളി വിശദീകരണം നല്‍കിയത്. നിപ പ്രതിരോധത്തില്‍ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും അതില്‍ ഉറച്ചുനില്ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നെങ്കിലും ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെയാണ് മന്ത്രി അന്ന് കോഴിക്കോട്ട് ക്യാമ്പ് ചെയ്തത്. ഇപ്പോള്‍ കോവിഡ് റാണിയെന്ന പേരു നേടാനുള്ള ശ്രമത്തിലാണ്. നിപ രാജകുമാരിയെന്ന പേരില്‍ ആ പദവിക്കുവേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ നടത്തുന്നത്. പേരെടുക്കാനുള്ള പരിശ്രമം മാത്രമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||