മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം നഫീസ് ഇക്‌ബാലിന് കോവിഡ് സ്ഥിരീകരിച്ചു

2020-06-20 By Admin

ധാക്ക: മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം നഫീസ് ഇക്‌ബാലിന് കോവിഡ് സ്ഥിരീകരിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്‌ബാലിന്റെ മൂത്ത സഹോദരനാണ് നഫീസ്. നഫീസ് ഇപ്പോൾ ചിറ്റഗോങ്ങിലെ വീട്ടിൽ ഐസൊലേഷനിലാണെന്ന് ഒരു ബംഗ്ലാദേശ് മാധ്യമം റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിനായി 11 ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.ടെസ്റ്റിൽ 518 റൺസും ഏകദിനത്തിൽ 309 റൺസും നേടിയിട്ടുണ്ട്. 2003 ലാണ് നഫീസ് ബംഗ്ലാദേശിനായി അരങ്ങേറിയത്. 2006 വരെ രാജ്യത്തിനു വേണ്ടി കളിച്ചു. നേരത്തെ ബംഗ്ലാദേശ് മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ ആശിഖുർ റഹ്‌മാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||