2020-06-20 By Admin
കൊച്ചി : പ്രളയ ഫണ്ട് തട്ടിപ്പു കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മുഖ്യ പ്രതി വിഷ്ണുവിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വിഷ്ണു തട്ടിയെടുത്ത പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിഷ്ണു പ്രസാദ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഐ.ജി.വിജയ് സാക്കറെ. രണ്ടാം കേസിൽ പുറത്തുനിന്നുള്ളവരുടെ പങ്കാണ് പോലീസ് അന്വേഷിക്കുന്നത്. കേസിൽ പങ്കാളികളായ ആരും രക്ഷപ്പെടില്ലെന്നും ഐ.ജി പറഞ്ഞു.