പന്ത്രണ്ടുകാരിയുടെ മരണം: അമ്മ അറസ്റ്റിൽ

2020-06-20 By Admin

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി വലിയകൗളങ്ങരയിൽ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മ അശ്വതിയെ (33) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു. ഈ മാസം പതിനാലിനാണ് അശ്വതിയുടെ മകളായ ഹർഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ഹർഷ. കുട്ടിയെ അശ്വതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് നാട്ടുകാർ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. പലതവണ കുട്ടിയെ ഉപദ്രവിക്കുന്ന ശബ്ദം നാട്ടുകാർ കേട്ടിരുന്നു. കുട്ടി മരിക്കുന്നതിന് തലേ ദിവസവും ശബ്ദം കേട്ടു. രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകും മുൻപും അമ്മയുടെ സ്വഭാവത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കുട്ടിക്ക് മർദ്ദനമേറ്റതിന്റെ തെളിവുണ്ടെന്നും പോലീസ് പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||