സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ശനിയാഴ്ച്ച വരെ നീട്ടി

2020-06-15 By Admin

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ശനിയാഴ്ച്ച വരെ നീട്ടി. റേഷൻ കടകളിൽ നിന്നും ഭക്ഷ്യ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ജൂൺ 20 വരെ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും വാങ്ങാം. കിറ്റ് വാങ്ങാൻ വരുന്നവർ റേഷൻ കാർഡ് കരുതണം. ഏകദേശം രണ്ടു ലക്ഷത്തോളം പേരാണ് സൗജന്യ കിറ്റ് വാങ്ങാത്തവർ. മെയ് 26 നാണു റേഷൻ കട വഴിയുള്ള കിറ്റ് വിതരണം അവസാനിച്ചത്. 87.28 ലക്ഷം കാർഡ് ഉടമകളിൽ 84.48 ലക്ഷം പേർ കിറ്റ് വാങ്ങി. ബാക്കി വന്ന 1.71 ലക്ഷം കിറ്റുകൾ സപ്ലൈകോ തിരിച്ചെടുത്തു. നീല കാർഡുകാരാണ് ഏറ്റവും കൂടുതൽ വാങ്ങാനുള്ളത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||