2020-06-13 By Admin
ഇസ്ലാമബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കു കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച്ച ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടുവെന്നും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായും താരം ട്വിറ്ററിൽ കുറിച്ചു.