ഓൺലൈൻ പഠനം: വിക്ടേഴ്‌സ് ചാനലിൽ രണ്ടാംഘട്ട ക്ലാസ്സുകൾ തിങ്കളാഴ്ച്ച മുതൽ

2020-06-13 By Admin

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനൽ വഴി നടത്തുന്ന ഓൺലൈൻ ക്ലാസ്സിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതൽ തുടങ്ങും. ക്ലാസുകൾ മുൻ നിശ്ചയിച്ച ക്രമത്തിൽ തന്നെയാണ് നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ആദ്യ ഒരാഴ്ച്ച ഒരേ പാഠഭാഗങ്ങൾ തന്നെയാണ് വിക്ടേഴ്‌സ് ചാനൽ വഴി കാണിച്ചിരുന്നത്. ഇതിനു മികച്ച പിന്തുണയാണ് കിട്ടിയതെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മികച്ച സ്വീകാര്യത കിട്ടിയെന്നുമാണ് വിലയിരുത്തൽ. തുടർന്ന് സംപ്രേക്ഷണം ചെയ്യുന്ന ക്‌ളാസ്സുകളിൽ ഇതര ഭാഷാ വിഷയങ്ങൾക്ക് മലയാളം വിശദീകരണം അനുവദിക്കും. അറബി, ഉറുദു, സംസ്‌കൃതം ക്ലാസ്സുകളും തിങ്കളാഴ്ച്ച തുടങ്ങും. സംസ്ഥാനത്ത് ടി.വി ഇല്ലാത്ത 4000 വീടുകൾ ഉണ്ടെന്നും ഇവർക്ക് രണ്ടു ദിവസത്തിനകം ടി.വി എത്തിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||