ഒരു കിലോ കഞ്ചാവുമായി സീരിയൽ നടിയും കാർ ഡ്രൈവറും അറസ്റ്റിൽ

2020-06-13 By Admin

ചാലക്കുടി: ഒരു കിലോയിലധികം കഞ്ചാവുമായി സിനിമ-സീരിയൽ നടിയും കാർ ഡ്രൈവറും അറസ്റ്റിൽ. ചാലക്കുടി ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കോട്ടയം വെച്ചൂർ സരിതാലയത്തിൽ സരിത സലിം (28), കാർ ഡ്രൈവർ പട്ടാമ്പി സ്വദേശി സുധീർ (45) എന്നിവരാണ് അറസ്റ്റിലായത്. സിനിമ-സീരിയൽ നടിയായ യുവതി ഇപ്പോൾ എറണാകുളം എളമക്കരയിൽ വാടകക്കാണ് താമസിക്കുന്നത്. ഡി.വൈ.എസ്.പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി നിർത്തിയിട്ടിരിക്കുന്ന കാർ പരിശോധിച്ചപ്പോഴാണ് അതിലെ യാത്രക്കാരിയുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||