2020-06-12 By Admin
ചങ്ങനാശ്ശേരി: നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ചങ്ങനാശ്ശേരി നഗരസഭ യു ഡി എഫ് നിലനിർത്തി. കേരളാ കോൺഗ്രസ്സിലെ ജോസഫ് വിഭാഗം സ്ഥാനാർഥിയായ സാജൻ ഫ്രാൻസിസ് ജയിച്ചു.16 വോട്ടുകളാണ് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കേരളാ കോൺഗ്രസ്സ് ജോസ് വിഭാഗവും ജോസഫ് വിഭാഗത്തിന് വോട്ട് ചെയ്തു. കോൺഗ്രസ്സിന്റെ രണ്ട് പ്രതിനിധികൾ കൂറ് മാറി വോട്ടു ചെയ്തതാണ് ശ്രദ്ധേയമായത്. ഇവർക്കെതിരെ നടപടി ഉണ്ടാവുമെന്ന് കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കി. എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 15 വോട്ടും ബി ജെ പിക്ക് നാല് വോട്ടുകളുമാണ് ലഭിച്ചത്.