2020-06-12 By Admin
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ ഗുരുവായൂരിൽ നാളെമുതൽ ഭക്തർക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗുരുവായൂർ ഭരണസമിതിയാണ് തീരുമാനം എടുത്തത്. ഇത് സർക്കാരിനെ അറിയിച്ചതായും സർക്കാർ അംഗീകരിച്ചതായും ദേവസ്വം മന്ത്രി പറഞ്ഞു. തൃശ്ശൂർ ജില്ലയിൽ കോവിഡ് വ്യാപനം സങ്കീർണമായ പശ്ചാത്തലത്തിലാണ് ലോക്ഡൗൺ ഇളവുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ നാളെ നിശ്ചയിച്ച വിവാഹങ്ങൾക്ക് തടസമില്ല. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെ ഭരണസമിതികൾക്കും ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാം. ഗുരുവായൂരിൽ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ദർശന സൗകര്യം ഒരുക്കിയത്. എന്നാൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആശങ്കകൾ ഉള്ളതിന്റെ പേരിലാണ് ഭരണ സമിതി ഉചിതമായ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.