2020-06-12 By Admin
കോഴിക്കോട്; മദ്യവില്പനശാലയിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ മദ്യം കടത്തിയതായി പരാതി. കോഴിക്കോട് തണ്ണീർപന്തലിലെ മദ്യ വിൽപ്പന ശാലയിലെ ജീവനക്കാരനെതിരെ മറ്റു ജീവനക്കാരാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് തണ്ണീർപന്തലിലെ മദ്യ വില്പന ശാലയിൽ ബെവ്‌കോ റീജണൽ മാനേജരുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.