2020-06-12 By Admin
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം റദ്ദാക്കി. ഇരു ക്രിക്കറ്റ് ബോർഡുകളുടെയും സംയുക്ത തീരുമാനത്തെ തുടർന്നാണ് പര്യടനം റദ്ദാക്കിയത്. നിലവിൽ ക്രിക്കറ്റ് പരമ്പര നടത്താനുള്ള സാഹചര്യമില്ലെന്ന് ഇരു ബോർഡുകളും വ്യക്തമാക്കി. ജൂൺ അവസാനമാണ് പരമ്പര ആരംഭിക്കാനിരുന്നത്. മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി ട്വന്റി മത്സരങ്ങളുമാണ് പരമ്പരയിൽ ഉണ്ടായിരുന്നത്. പരമ്പരയുടെ തീയതി തീരുമാനിച്ചിരുന്നില്ല. നിലവിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരമ്പരയിൽ പങ്കെടുക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ട്രഷറർ അരുൺ ധുമൽ വ്യക്തമാക്കി. പിന്നീട് പരമ്പര കളിയ്ക്കാൻ തയാറാണെന്നും ബിസിസിഐ വ്യക്തമാക്കി.