2020-06-11 By Admin
അഞ്ചൽ: അഞ്ചലിൽ പത്താംക്‌ളാസ്സ് വിദ്യാർഥിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വയല ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിയായ ജെറിൻ ജോഷി (15) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് കതക് വെട്ടിപ്പൊളിച്ചു അകത്തു കയറിയപ്പോൾ കുട്ടി തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. സംഭവത്തിൽ അഞ്ചൽ പോലീസ് അന്വേഷണം ആരംഭിച്ചു.