കോവിഡ് രോഗികളുടെ മരണം: ആശുപത്രി അധികൃതർക്ക് ആരോഗ്യമന്ത്രിയുടെ ശാസന

2020-06-11 By Admin

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് കോവിഡ് നിരീക്ഷണ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടു പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ആരോഗ്യമന്ത്രിയുടെ ശാസന. ഓഫിസിൽ വിളിച്ച് വരുത്തിയാണ് മന്ത്രി ശാസിച്ചത്. സംഭവത്തിനു പിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ടിനേയും ആർ.എം.ഒയെയും ഓഫീസിലേക്ക് വിളിച്ച് വരുത്തി ശാസിക്കുകയായിരുന്നു. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ആനാട് സ്വദേശി സജി കുമാറാണ് ആദ്യം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ തൂങ്ങി മരിച്ചത്. വാർഡിൽ നിന്നും രക്ഷപെട്ട് അനാടെത്തിയ ഇയാളെ പിടികൂടി തിരികെ ആശുപത്രി വാർഡിൽ ആക്കിയിരുന്നു. ഇയാളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാനിരിക്കെയായിരുന്നു ഇയാൾ തൂങ്ങി മരിച്ചത്. സജികുമാറിന്റെ മരണ വാർത്ത അറിഞ്ഞ മണിക്കൂറുകൾക്കുള്ളിലാണ് മുരുകേശനും തൂങ്ങി മരിച്ചത്. തമിഴ്‌നാട്ടിലെ പന്നി ഫാമിൽ ജീവനക്കാരനായിരുന്ന ഇയാൾ ചൊവ്വാഴ്ചയാണ് നെടുമങ്ങാട്ടെ വീട്ടിൽ തിരിച്ചെത്തിയത്. ഇയാളോട് ക്വാറന്റൈനിൽ പോകാൻ വീട്ടുകാർ ആവശ്യപ്പെടുകയും എന്നാൽ മദ്യപിച്ചെത്തിയ ഇയാൾ ബഹളമുണ്ടാക്കുകയും നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. അമിത മദ്യാസക്തി ഉണ്ടായിരുന്ന ഇയാൾ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||