2020-06-11 By Admin
മാഡ്രിഡ്: ജർമനിക്കു പിന്നാലെ സ്പെയിനിലും ഫുട്ബാൾ മൈതാനങ്ങൾ ഉണരുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം സ്‌പെയിനിൽ ലാ ലിഗ ക്ക് ഇന്ന് തുടക്കം. മാസങ്ങളോളമായുള്ള കോവിഡ് പ്രതിസന്ധിയെ തരണം ചെയ്താണ് സ്‌പെയിൻ കളിക്കളങ്ങളിൽ ആരവം ഉയരുന്നത്. കോവിഡ് ബാധിച്ച് കാൽ ലക്ഷത്തിലധികം പേരാണ് സ്‌പെയിനിൽ മരിച്ചത്. വ്യാഴാഴ്ച്ച രാത്രി സെവിയ്യ-റയൽ ബെറ്റിസ് മത്സരത്തോടെയാണ് സീസൺ ആരംഭിക്കുക. വാരാന്ത്യങ്ങളിൽ മാസരങ്ങൾ എന്ന രീതി മാറ്റി ഇനി എല്ലാ ദിവസവും മത്സരങ്ങൾ കാണും. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. കാണികൾക്ക് പ്രവേശനമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും കളിക്കാർ ഇറങ്ങുക. വെർച്യുൽ കാണികളെയും ശബ്ദവും ഒരുക്കിയാവും മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുക.