2020-06-10 By Admin
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിരീക്ഷണ വാർഡിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി ആത്മഹത്യ ചെയ്‌തു. നെടുമങ്ങാട് സ്വദേശി മുരുകേശൻ (38) ആണ് തൂങ്ങി മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാൾ മടങ്ങിയെത്തിയത്. കോവിഡ് നിരീക്ഷണത്തിൽ കഴിയവേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. ഇന്ന് രാവിലെ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി ഉച്ചക്ക് മരിച്ചിരുന്നു. അമിത മദ്യാസക്തിയുള്ള ഇദ്ദേഹം മദ്യം കിട്ടാത്തതിനെ തുടർന്ന് ബഹളം വെച്ചിരുന്നു. തുടർന്ന് വാർഡിൽ നിന്നും ചാടിപ്പോയ ഇയാളെ ആനാട് വെച്ച് പിടികൂടി തിരികെ എത്തിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ ഇദ്ദേഹം തൂങ്ങി മരിക്കുകയായിരുന്നു.