2020-06-10 By Admin
ക്ലബ്ബ് വൃത്തങ്ങൾ അറിയിച്ചു. കോഴിക്കോട്ടേക്ക് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് മാറ്റുന്നതായുള്ള മാധ്യമ വാർത്തകൾക്കിടെ കോഴിക്കോട് കോർപ്പറേഷൻ മേയറും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ യുമായി ക്ലബ്ബ് ഭാരവാഹികൾ ചർച്ച നടത്തിയതിനു ശേഷമാണ് തീരുമാനം അറിയിച്ചത്. സ്റ്റേഡിയം നവീകരിക്കാൻ 13 കോടി രൂപ വേണ്ടി വരുമെന്നാണ് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞതായും ഇതിനു ഗവണ്മെന്റിന്റെ അനുമതി വേണമെന്നും മേയർ അറിയിച്ചു. അതേസമയം ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സി യുടെ ഹോം ഗ്രൗണ്ടായി കോഴിക്കോട് സ്റ്റേഡിയം തുടരുമെന്നും മേയർ പറഞ്ഞു.