കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ രക്ഷപ്പെട്ടു: വീട്ടിലേക്കു വരുന്ന വഴി പിടിയിൽ

2020-06-09 By Admin

നെടുമങ്ങാട് :  കോവിഡ് സ്ഥിരീകരിച്ചു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട്  ആനാട് സ്വദേശിയായ യുവാവ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു വീട്ടിലേയ്ക്ക് വരുന്ന വഴിയില്‍ പിടിയിലായി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു 2 ബസ്സുകളില്‍ യാത്ര ചെയ്താണ് ഇയാൾ ആനാട് എത്തിയത്. തുടർന്ന് നെടുമങ്ങാട് ഹോസ്പിറ്റലിന് മുന്‍വശത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. വീട്ടിലേക്ക് പോകുന്നതിനായി കുളക്കിക്കോണം വഴി നടന്നുപോകവേ പാലോട് സി.ഐ ഇയാളെ തടഞ്ഞു. തുടര്‍ന്ന് ആനാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തിൽ ടി റോഡ് ബ്ലോക്ക് ചെയ്ത് ഇയാളെ ആബുലന്‍സില്‍ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത് എന്നും ഇതോടെ ഗ്രാമപഞ്ചായത്ത് പ്രദേശവാസികളെല്ലാം ഭീതിയിലായി എന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് മുഖ്യമന്ത്രിയ്ക്ക് അയച്ച നിവേദത്തില്‍ ആവശ്യപ്പെട്ടു. ടി പ്രദേശങ്ങളെല്ലാം ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. പഞ്ചായത്തിലെ മൊത്തം ക്വാറന്‍റൈനില്‍ 56 പേരും , 6 പേര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റൈനിലും ആണ്. ഗ്രാമപഞ്ചായത്തിലെ മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളേജില്‍ 13 പേരാണ് ഇന്‍സ്റ്റിറ്റ്യൂഷന്‍ കോറന്‍റെനില്‍ കഴിയുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||