2020-06-09 By Admin
കണ്ണൂർ: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയും വിവാഹിതരാകുന്നു. വിവാഹ രജിസ്ട്രേഷന് ശേഷം ഈ മാസം 15 നു അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വിവാഹ ചടങ്ങു നടക്കും. എസ്.എഫ്.ഐ യിലൂടെ കടന്നു വന്ന മുഹമ്മദ് റിയാസ് ഡി വൈ എഫ് ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. പിണറായി വിജയൻറെ മകൾ ബാംഗ്ലൂരിൽ ഐ ടി രംഗത്ത് പ്രവർത്തിക്കുകയാണ്.