ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും മാതാവിനും കോവിഡ്

2020-06-09 By Admin

ന്യൂഡൽഹി: ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും മാതാവ് മേധാവി രാജെ സിന്ധ്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ കോവിഡ് ലക്ഷണങ്ങളോടെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ചയാണ് ചുമയും തൊണ്ടവേദനയും പനിയും കാരണം ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ രണ്ടുപേരെയും പ്രവേശിപ്പിച്ചത്. കോൺഗ്രസ്സിന്റെ ദേശീയ നേതാവായിരുന്ന സിന്ധ്യ ഈയിടെയാണ് പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നത്. തന്റെ കൂടെയുള്ള 22 എം.എൽ.എ മാരെ കൂട്ടുപിടിച്ച് മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിച്ച സിന്ധ്യ അടുത്ത് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||