ലോക് ഡൗണിൽ റെക്കാർഡ് വിൽപ്പനയുമായി പാർലെ -ജി

2020-06-09 By Admin

കൊൽക്കത്ത: ലോക് ടൗൺ കാലയളവിൽ റെക്കാർഡ് വിൽപ്പനയുമായി പാർലെ-ജി. ഇന്ത്യയിൽ ലോക് ടൗൺ പ്രഖ്യാപിക്കുകയും തുടർന്ന്കുടിയേറ്റ തൊഴിലാളികൾ അവരവരുടെ നാടുകളിലേക്ക് തിരികെ പോകാനും തുടങ്ങിയതോടെയാണ് സാധാരണക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബിസ്കറ്റുകളിൽ ഒന്നായ പാർലെ-ജി യും അവരുടെ ആഹാര സാധനങ്ങളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചത്. സ്വന്തം നാട്ടിലേക്കു പോയ കുടിയേറ്റ തൊഴിലാളികളുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്ന് പാർലെ-ജി ബിസ്കറ്റ് ആയിരുന്നു. ഇതോടെ ദുരിതാശ്വാസ ക്യാപുകളിലെല്ലാം ചാക്കുകണക്കിന് പാർലെ-ജി ബിസ്കറ്റുകൾ വിതരണം ചെയ്യപ്പെട്ടു. പാർലെ ഇന്ത്യയുടെ 83 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പാക്കറ്റ് ബിസ്കറ്റുകൾ വിറ്റതെന്നും കമ്പനി വെളിപ്പെടുത്തി. മാർച്ച്, ഏപ്രിൽ,മെയ് മാസങ്ങളിലായിരുന്നു റെക്കാർഡ് വിൽപ്പന. ഇതോടെ വിപണി വിഹിതത്തിൽ അഞ്ചു ശതമാനത്തിന്റെ വർധനവാണ് കമ്പനി രേഖപ്പെടുത്തിയത്. വിൽപ്പനയുടെ 90 ശതമാനം വിഹിതവും പാർലെ-ജി യുടെ വില്പനയിലൂടെയാണെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം ലോക് ഡൗണിൽ തൊഴിലാളികൾക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കിയതും, കഴിഞ്ഞ 2 വർഷമായി ഗ്രാമീണ മേഖലകളിൽ കമ്പനിയുടെ വിപണി ശ്രുംഖല വർധിപ്പിച്ചതും ലോക് ഡൗൺ കാലയളവിൽ കമ്പനിക്ക് ഗുണകരമായതായി കമ്പനിയുടെ കാറ്റഗറി വിഭാഗം തലവൻ മായങ്ക് ഷാ പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||