ഖത്തറിലെ പള്ളികൾ ജൂൺ 15 മുതൽ തുറക്കും

2020-06-09 By Admin

ദോഹ: ജുമുഅ നമസ്കാരം ഒഴികെ ഖത്തറിലെ പള്ളികൾ ജൂൺ 15 മുതൽ തുറന്നുകൊടുക്കുമെന്ന് ഖത്തറിലെ ഇസ്‌ലാമിക കാര്യമന്ത്രാലയം ഔഖാഫ് അറിയിച്ചു. രണ്ടാം ഘട്ടത്തിൽ മാത്രമായിരിക്കും ജുമുഅ നമസ്കാരം അനുവദിക്കുക. ആഗസ്റ്റ് മാസത്തിൽ 54 പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനായി തുറന്നുകൊടുക്കും. സെപ്റ്റംബറോടെ എല്ലാ പള്ളികളും തുറക്കുകയും ജുമുഅ നമസ്കാരം അനുവദിക്കുകയും ചെയ്യും.
      ബാങ്ക് വിളിക്കുമ്പോൾ മാത്രമേ പള്ളികൾ തുറക്കൂ. നേരത്തെ പള്ളികളിൽ ഏത്തൻ കഴിയില്ല. വിശ്വാസികൾ താമസ സ്ഥലത്തുനിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളികളിൽ എത്താൻ. പള്ളികളിൽ അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. പള്ളിക്കുളിൽ രണ്ട് മീറ്റർ അകാലത്തിൽ മാത്രമേ ഇരിക്കാൻ പാടുള്ളു. പള്ളികളിൽ പ്രവേശിക്കുന്നതിന് മുൻപ് ഇഹ്തിറാസ് ആപ്പ് മൊബൈലിൽ കാണിക്കണം. പരസ്പരം ഹസ്തദാനം ചെയ്യാൻ പാടില്ല. നമസ്കരിക്കാൻ സ്വന്തം പായ കൊണ്ടുവരണം. പോകുമ്പോൾ തിരികെ കൊണ്ടുപോകണം. മാസ്ക് ധരിക്കണം. മൊബൈലിൽ നോക്കി ഖുർആൻ പാരായണം ചെയ്യാൻ പാടില്ല. നിലവിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ പള്ളികളും അടച്ചിട്ടിരിക്കുകയാണ്. സെപ്റ്റംബറിൽ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കുന്നതോടെ പള്ളികളും തുറക്കാനുള്ള നിർദ്ദേശങ്ങളാണ് മതകാര്യ മന്ത്രാലയം ഇറക്കിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||