2020-06-08 By Admin
കൊൽക്കത്ത : കൊറോണ വ്യാപനം മൂലം അടച്ചിട്ടിരുന്ന കൊൽക്കത്ത മോഹൻ ബഗാൻ ക്ലബ്ബ് തുറക്കുന്നതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. മോഹൻ ബഗാന്റെ ഓഫീസിൽ അടക്കം ക്ലബ്ബിന്റെ എല്ലാ പ്രവർത്തനവും മാർച്ചിൽ റദ്ദാക്കിയിരുന്നു. എന്നാൽ ലോക് ഡൗണിൽ ഇളവുകൾ വന്നതോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ജൂൺ 15 നു ക്ലബ്ബിന്റെ ടെന്റ് തുറക്കും. ജൂൺ 16 മുതൽ ക്ലബ്ബിന്റെ ജഴ്സി ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കുന്ന സ്റ്റോറുകളും തുറക്കും. താരങ്ങളുടെ പരിശീലനം എന്ന് തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല. താരങ്ങളുടെ പരിശീലനം ഒഴികെയുള്ള മറ്റെല്ലാ പ്രവർത്തനങ്ങളുമാണ് പുനരാരംഭിക്കുക. ആരാധകർ ഉൾപ്പെടെ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ക്ലബ് അറിയിച്ചു.