മീനച്ചലാറ്റിൽ കാണാതായ ബിരുദ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെടുത്തു

2020-06-08 By Admin

പാലാ: മീനച്ചലാറ്റിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട് അഞ്‍ജു ഷാജി(20) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജിൽ ബികോം അവസാന വർഷ വിദ്യാർഥിനിയായ അഞ്‍ജു യൂണിവേഴ്സിറ്റി പരീക്ഷയെഴുതാൻ ശനിയാഴ്ച്ച ചേർപ്പുങ്കൽ കോളേജിൽ എത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് വൈകിയിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗും ഫോണും ചേർപ്പുങ്കൽ പാലത്തിനു സമീപത്ത് നിന്നും കണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളിൽ പെൺകുട്ടി ആറിന്റെ ഭാഗത്തേക്ക് നടന്നു വരുന്നത് വ്യക്തമായതോടെയാണ് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും മീനച്ചലാറ്റിൽ തെരച്ചിൽ ആരംഭിച്ചത്. പരീക്ഷയ്ക്കിടെ പെൺകുട്ടി കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജിൽ നിന്നും ഇറക്കി വിടുകയും തുടർന്നുള്ള പരീക്ഷ എഴുതാൻ കഴിയില്ലെന്ന് അറിയിച്ചതായും അതിന്റെ മാനസിക വിഷമത്തിലാണ് കുട്ടി ആത്മഹത്യാ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||