സിനിമ സെറ്റ് തകർത്ത കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

2020-06-07 By Admin

കൊച്ചി: മിന്നൽ മുരളി സിനിമയിലെ സെറ്റ് തകർത്ത കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. രണ്ടാം പ്രതി കാലടി മാണിക്കമംഗലം വടക്കിനി മാരാത്ത് കൃഷ്ണദാസാണ് (28 ) അറസ്റ്റിലായത്. നിരവധി മോഷണക്കേസിൽ  പ്രതിയായ ഇയാളെ പെരുമ്പാവൂർ നിന്നാണ് അറസ്റ്റ് ചെയ്തത്. എ.ടി.എം തകർത്ത് പണം അപഹരിക്കാൻ ശ്രമിച്ചതിന് കൊരട്ടി, ആലുവ സ്റ്റേഷനുകളിലും മാരകായുധങ്ങൾ കൈവശം വെച്ചതിന് കാലടി സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയൽ, നഷ്ടപരിഹാരം നൽകൽ, മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ, എപ്പീഡമിക് ഡിസീസസ് ഓർഡിനൻസ്, ഗൂഡാലോചന, മോഷണം എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് നേരത്തെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||