2020-06-07 By Admin
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി,എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. അതേസമയം കേരളം-ലക്ഷദ്വീപ് തീരത്ത് മൽസ്യബന്ധനത്തിന് പോകാൻ നിരോധനമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴക്കും കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാൽ നദിക്കരകളിൽ താമസിക്കുന്നവർ , മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.