ഓൺലൈൻ ക്ലാസ് എടുത്തിരുന്ന അധ്യാപകൻ മരിച്ച നിലയിൽ

2020-06-06 By Admin

വിതുര : വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ് എടുത്തിരുന്ന സർക്കാർ സ്‌കൂൾ അധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഗവ: യു.പി സ്‌കൂളിലെ അധ്യാപകനും നന്ദിയോട് പച്ച സ്വദേശിയുമായ ബിനുകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദിയോട് ശാസ്താ ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാൽ വഴുതി തോട്ടിൽ വീണതാണെന്നാണ് സൂചന. രണ്ടു കിലോ മീറ്റർ അകലെയുള്ള പാലോട് ആശുപത്രി ജംക്ഷന് സമീപമുള്ള കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിക്ടേഴ്‌സ് ചാനലിൽ ഗണിതം ക്‌ളാസ് എടുക്കുന്ന അധ്യാപകനായിരുന്നു. അടുത്ത ദിവസം ചാനലിൽ ക്ലാസ് സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് മരണം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||