കോവിഡ് : മുൻ ബോളിവുഡ് നിർമാതാവ് അനിൽ സുരി അന്തരിച്ചു

2020-06-06 By Admin

മുംബൈ: മുൻ ബോളിവുഡ് നിർമ്മാതാവ് അനിൽ സുരി(77) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു. മുംബൈയിലെ അഡ്വാൻസ്ഡ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. സഹോദരൻ രാജീവ് സുരിയാണ് അദ്ദേഹത്തിന് കൊറോണ ഉണ്ടായിരുന്നു എന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. അനിൽ സുരിക്ക് ജൂൺ രണ്ടു മുതൽ പനി ഉണ്ടായിരുന്നു . അടുത്ത ദിവസമായപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയും ശ്വാസ തടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തതായി സഹോദരൻ പറഞ്ഞു. അസുഖം കൂടിയതിനെ തുടന്ന് വ്യാഴാഴ്ച്ച അരുൺ സുരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് ഏഴുമണിയോടെ മരണത്തിനു കീഴടങ്ങി. രാജ് തിലക്, കർമ്മയോഗി തുടങ്ങി പഴയകാല ഹിന്ദി സൂപ്പർഹിറ്റ് സിനിമകൾ അനിൽ സുരി നിർമ്മിച്ചിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||