2020-06-06 By Admin
കോട്ടയം: വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരുടെ വീടിനു സമീപം താമസിക്കുന്ന ബുഹമ്മദ് ബിലാൽ (23) ആണ് സംഭവം നടന്ന് നാല് ദിവസത്തിനു ശേഷം അറസ്റ്റിലായത്. നേരത്തെ ഇവരുടെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന പ്രതി പരിചയം പുതുക്കാനെന്ന പേരിൽ എത്തിയാണ് ക്രൂര കൃത്യം ചെയ്തത്. കൊലപാതക ദിവസം തന്നെ മകനെ സംശയിച്ചിരുന്നതായി ബിലാലിന്റെ പിതാവ് പറഞ്ഞു. മകനെ കാണാനില്ലെന്ന് പോലീസിനെ അറിയിച്ചിരുന്നു. സംഭവം അറിഞ്ഞപ്പോൾ തന്നെ മകനെ സംശയമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. മകൻ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ നേടിയിരുന്നതായും ഇദ്ദേഹം പറയുന്നു. നേരത്തെ രണ്ട് കേസുകളിൽ മകൻ പ്രതിയായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഏറെനേരം പബ്‌ജി കളിക്കുന്ന സ്വഭാവക്കാരനായിരുന്നു ബിലാലെന്നും പിതാവ് പറഞ്ഞു.