സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തീയതി യു.പി.എസ്.സി പ്രഖ്യാപിച്ചു

2020-06-05 By Admin

ന്യൂഡൽഹി: കോവിഡ് പശ്ച്ചാത്തലത്തിൽ മാറ്റി വച്ച സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ തീയതി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ നാലിനാണ് പരീക്ഷ. മെയിൻ പരീക്ഷ 2021 ജനുവരി എട്ടിനാണ്. ഇന്ത്യൻ ഫോറസ്ററ് സർവീസസ് പ്രിലിമിനറി പരീക്ഷയും ഇതോടൊപ്പം നടക്കും. 2021 ഫെബ്രുവരി 28 നാകും മെയിൻ പരീക്ഷ. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുകയെന്നും ഹാൾ ടിക്കറ്റ് എത്രയും വേഗം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.ഇന്ത്യൻ എക്കണോമിക്സ് സർവീസസ്/സ്റ്റാറ്റിസ്റ്റിക്കൽ പരീക്ഷ ഒക്ടോബർ 16 നു നടക്കും. ജൂൺ 10 ന് വിജ്ഞാപനം ഇറങ്ങും. എൻ.ഡി.എ/എൻ.എ പരീക്ഷ സെപ്റ്റംബർ ആറിന് നടക്കും. കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ ഒക്ടോബർ 22 നും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് പരീക്ഷ ഡിസംബർ 20 നും നടക്കും. വിജ്ഞാപനം യഥാക്രമം ജൂലൈ 22, ആഗസ്ത് 18 എന്നീ തീയതികളിലാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||